September 20, 2024
NCT
KeralaNewsThrissur News

തൃപ്രയാറിൽ അടഞ്ഞു കിടന്നിരുന്ന വീട്ടിൽ മോഷണം; 12 പവനോളം സ്വർണ്ണവും, ഒന്നര ലക്ഷത്തോളം വിലവരുന്ന ഓട്ടുപാത്രങ്ങളും മോഷണം പോയി.

തൃപ്രയാർ : അടഞ്ഞു കിടന്നിരുന്ന വീട്ടിൽ മോഷണം. തൃപ്രയാർ എൻ.ഇ.എസ് കോളേജിന് സമീപം വെന്നിക്കൽ ശശികുമാറിന്റെ വീട്ടിലാണ് സംഭവം. 12 പവനോളം സ്വർണ്ണവും, ഒന്നര ലക്ഷത്തോളം വിലവരുന്ന ഓട്ടുപാത്രങ്ങളും, മരം മുറിക്കുന്ന ഉപകരണങ്ങളും മോഷണം പോയി.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി വീട്ടുകാർ സ്ഥലത്തുണ്ടായിരുന്നില്ല. ശനിയാഴ്ച വൈകീട്ട് വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീട്ടിലെ അലമാരകൾ കുത്തിപ്പൊളിച്ച് സാധനങ്ങൾ വലിച്ച് വാരിയിട്ട നിലയിലായിരുന്നു. പോലീസും വിരലടയാള വിദഗധരും സ്ഥലത്ത് എത്തി പരിശോധന നടത്തി.

Related posts

ഊക്കൻ സെബാസ്റ്റ്യൻ അന്തരിച്ചു.

murali

ടൊവിനോ തോമസിനൊപ്പമുള്ള ചിത്രം പ്രചരിപ്പിച്ചു; വിഎസ് സുനിൽകുമാറിനെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് പരാതി.

murali

കോൺഗ്രസ്സിൻ്റെ സമര നാടകം നിർത്തണം : എം.ആർ ദിനേശൻ

murali
error: Content is protected !!