NCT
KeralaNewsThrissur News

വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം.

അങ്കമാലിയിൽ വീടിന് തീപിടിച്ച് യുവാവും ഭാര്യയും രണ്ട് മക്കളുമടക്കം നാലുപേർ മരിച്ചു. തീപിടിത്ത കാരണം വ്യക്തമായിട്ടില്ല. അങ്കമാലി ടൗണിൽ നിന്ന് 200 മീറ്ററോളം മാറി പറക്കുളം റോഡിൽ അയ്യമ്പിള്ളി വീട്ടിൽ ബിനീഷ് കുര്യൻ (45 ), ഭാര്യ അനു(40), മകൻ ജുവാൻ (ഒൻപത് ), ജസ് വിൻ (ആറ്) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച പുലർച്ചെ 4.50 ഓടെയാണ് സംഭവം. ഇരുനില വീടിന്റെ മുകൾ നിലയിലായിരുന്നു തീ പിടുത്തം. താഴെ മുറിയിൽ കിടന്ന അമ്മ ചിന്നമ്മ മക്കളുടെ കരച്ചിൽ കേട്ട് അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞ് അഗ്നി രക്ഷസേന സ്ഥലത്ത് എത്തിയെങ്കിലും മുറി കത്തിച്ചാമ്പലായി നാല് പേരും അതിദാരുണമായി മരിച്ചിരുന്നു.

ബിനീഷ് അങ്കമാലി ടൗണിലെ മലഞ്ചരക്ക് വ്യാപാരിയും ഭാര്യ അനു മൂക്കന്നൂർ എം.എ.ജി.ജെ ആശുപത്രി ജീവനക്കാരിയുമാണ്. സംഭവമറിഞ്ഞ് ജില്ല റൂറൽ എസ്.പി ഡോ.സക്സേനയും, റോജി എം. ജോൺ എം.എൽ.എയും സ്ഥലത്തെത്തി. മരണ കാരണം വ്യക്തമായിട്ടില്ല.

Related posts

SNDP യോഗം ഫുജൈറ യൂണിയന്റെ കുടുംബ സംഗമവും, 15 മത് ശിവഗിരി തീർത്ഥാടനത്തിന്റെ ബ്രോഷർ പ്രകാശനവും നടന്നു.

murali

കുട്ടികൾക്കും മറ്റും വിൽപ്പന നടത്താൻ സൂക്ഷിച്ച കഞ്ചാവുമായി വലപ്പാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ.

murali

സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുടെ വീടിനുനേരെ ആക്രമണം: സംഭവത്തിനു പിന്നിൽ ബി.ജെ.പി. പ്രവർത്തകരെന്ന് ആരോപണം.

murali
error: Content is protected !!