NCT
KeralaNewsThrissur News

ശക്തൻ തമ്പുരാൻ പ്രതിമ കെഎസ്ആർടിസി പുനസ്ഥാപിക്കും.

തൃശ്ശർ : കെഎസ്ആർടിസി ബസ് ഇടിച്ച് തകർന്ന ശക്തൻ തമ്പുരാന്റെ പ്രതിമ
കെഎസ്ആർടിസിയുടെ ചെലവിൽ പുനസ്ഥാപിക്കുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ്കുമാർ ഉറപ്പു നൽകിയതായി റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. അപകടം നടന്ന സ്ഥലം സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.

പ്രതിമയുടെ ശില്പി ഉൾപ്പെടെയുള്ളവരുമായി ചർച്ച ചെയ്തശേഷം ഉടൻ പുനസ്ഥാപിക്കാനുള്ള നടപടികളിലേക്ക് കടക്കും. അപകടകാരണം ശാസ്ത്രീയമായി പരിശോധിക്കും. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി റിഫ്ലക്ടറുകളും മറ്റും സ്ഥാപിക്കാൻ കോർപ്പറേഷൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. പി ബാലചന്ദ്രൻ എംഎൽഎ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു

Related posts

ജനകീയ വിഷയങ്ങളിലെ പഞ്ചായത്തിൻ്റെ അനാസ്ഥ : വാടാനപ്പള്ളി പഞ്ചായത്തിലേക്ക് എസ്ഡിപിഐ മാർച്ച് നടത്തി.

murali

ശ്രീകോവിൽ മേൽക്കൂരയിൽ അറ്റകുറ്റപണികൾ; 19ന് ഗുരുവായൂർ ക്ഷേത്രനട ഉച്ചയ്ക്ക് 1.30 ന് അടയ്ക്കും.

murali

അനുസ്മരിച്ചു.

murali
error: Content is protected !!