NCT
KeralaNewsThrissur News

അണ്ടത്തോട് ബീച്ചിൽ കുളിക്കാൻ ഇറങ്ങി തിരയിൽപ്പെട്ട വിദ്യാർഥിയെ രക്ഷപ്പെടുത്തി.

പുന്നയൂർക്കുളം : അണ്ടത്തോട് ബീച്ചിൽ കുളിക്കാൻ ഇറങ്ങി തിരയിൽപ്പെട്ട വിദ്യാർഥിയെ രക്ഷപ്പെടുത്തി. കുമാരൻപടി ചെട്ടിയാൻ വീട്ടിൽ ഗണേശിന്റെ മകൻ അമിനേഷ് (17) ആണ് തിരയിൽപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് 6.30-നാണ് സംഭവം. കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു.

കൂടെ ഉണ്ടായിരുന്നവർ ബഹളംവെച്ചതിനെ ത്തുടർന്നാണ് നാട്ടുകാർ വിവരമറിയുന്നത്. ശബ്ദം കേട്ടെത്തിയ പ്രദേശവാസി അണ്ടിപ്പാട്ടയിൽ നൗഷാദും കൂട്ടരും അമിനേഷിനെ കരയ്ക്കെത്തിക്കുകയായിരുന്നു. തുടർന്ന് മൂന്നയിനി വി- കെയർ. ആംബുലൻസ് പ്രവർത്തകർ എത്തി ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചു.

Related posts

കൊരട്ടിയിൽ പോലീസ്-എക്സൈസ് സംയുക്ത റെയ്ഡിൽ റബർ തോട്ടത്തിൽ നിന്ന് 12 ലിറ്റർ വിദേശമദ്യം പിടികൂടി.

murali

ഊരകത്ത് നിയന്ത്രണം വീട്ട കാർ ഹോട്ടലിലേക്ക് ഇടിച്ചു കയറി.

murali

എൽഡിഎഫ് സ്ഥാനാർഥി വി.എസ്. സുനിൽകുമാറിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ നശിപ്പിച്ചു.

murali
error: Content is protected !!