ചേർപ്പ് ഗവ:വൊക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാലയത്തിൽ ENVIRONMENT FOR EDUCATION PROGRAMME ൻറെ ഭാഗമായി റിട്ടയർ ചെയ്ത അധ്യാപകരായ മിനി ജകുമാരി. ആർ. ഷീബ വി ബി എന്നിവർ വിദ്യാലയത്തിനായി ശലഭോദ്യാനം പ്രധാനാധ്യാപകൻ രാജു സി എസ് നു സമ്മാനിച്ചു.
തൃശ്ശൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസറായ എ അൻസാർ K A S ന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച യോഗത്തിലാണ് ശലഭോദ്യാനം ഒരുക്കാൻ വിദ്യാലയങ്ങൾക്ക് നിർദേശം നൽകിയത്. എല്ലാ സീസണിലും പൂക്കുന്ന എട്ടോളം ഹൈബ്രിഡ് ഇനത്തിലും നാടൻ ഇനത്തിലുമുള്ള ചെടികളാണ് വിദ്യാലയത്തിൽ ഒരുക്കിയിരിക്കുന്നത്. ECO CLUB കൺവീനർ മാരായ സുജാത കെ വി, രാജി പി ആർ എന്നിവർ പങ്കെടുത്തു.
