September 19, 2024
NCT
KeralaNewsThrissur News

വലപ്പാട് ആശുപത്രിക്ക് സമീപം നിയന്ത്രണം വിട്ട കാറിടിച്ച് സ്കൂട്ടർ യാത്രികരായ അച്ഛനും, മക്കൾക്കും പരിക്ക്.

വലപ്പാട് : കിഴക്കേ ടിപ്പുസുൽത്താൻ റോഡിൽ നിയന്ത്രണം വിട്ട കാറിടിച്ച് സ്‌കൂട്ടർ യാത്രികരായ അച്ഛനും, രണ്ട് മക്കൾക്കും പരിക്കേറ്റു. വലപ്പാട് ആശുപത്രിക്ക് സമീപം താമസിക്കുന്ന കണക്കം വീട്ടിൽ വിനു, മക്കളായ ശിവാനിക, നവനീത് കൃഷ്‌ണ എന്നിവർക്കാണ് പരിക്കേറ്റത്.

ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ചൂലൂർ ഭാഗത്ത് നിന്നും വന്ന കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. പരിക്കേറ്റ 3 പേരെയും ആംബുലൻസ് പ്രവർത്തകർ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

തൃപ്രയാറിൽ കഞ്ചാവ് ചെടി കണ്ടെത്തി.

murali

ക്ഷേത്രക്കുളത്തിന്റെ കൈവരിയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

murali

തൃശ്ശൂർ നഗരത്തിലെ വെള്ളക്കെട്ട്; മേയറുടെ ചേമ്പറിന് മുൻപിൽ ബിജെപി കൗൺസിലർമാർ കുത്തിയിരുപ്പ് സമരം നടത്തി.

murali
error: Content is protected !!