42 ലക്ഷത്തിലധികം വിലവരുന്ന വാക്സ് ഗോൾഡ് കവർച്ച കേസിലെ ഒരു പ്രതിയെ കൂടി മുംബൈ എയർപോർട്ടിൽ നിന്നും പിടികൂടി.
തൃശൂരിൽ ലോഡ്ജിൽ വച്ച് രണ്ടുപേരെ ആക്രമിച്ച് 42 ലക്ഷത്തിലധികം രൂപയുടെ വാക്സ് ഗോൾഡും പണവും മറ്റും കവർച്ച നടത്തിയ കേസിലെ മറ്റൊരു പ്രതികൂടിയായ മലപ്പുറം തിരൂർ കൂട്ടായി സ്വദേശിയായ കുരിയൻറെ പുരയ്ക്കൽ വീട്ടിൽ മുഹമ്മ്ദ് കബീർ എന്നയാളെയാണ്
മുബൈ എയർപോർട്ടിൽ നിന്നും ഈസ്റ്റ് പോലീസ് അന്വേഷണ സംഘം പിടികൂടിയത്. പ്രതി മുംബൈ എയർപോർട്ട് വഴി റിയാദിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ എയർപോർട്ട് ഉദ്യോഗസ്ഥർ പ്രതിയെ തിരിച്ചറിഞ്ഞ് വിവരം അറിയിക്കുകയായിരുന്നു.