പെരിഞ്ഞനം ആർ.എം.വി.എച്ച്.എസ്. സ്കൂളിലെ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ നോൺ വോക്കേഷണൽ ടീച്ചർ ഇൻ ഇക്കണോമിക്സ് (ജൂനിയർ) തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. താത്പര്യമുള്ളവർ വ്യാഴാഴ്ച 11-ന് നടക്കുന്ന കൂടിക്കാഴ്ചയിൽ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം.
പെരിങ്ങോട്ടുകര : ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിഭാഗത്തിൽ ഫിസിക്സ് ജൂനിയർ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ശനിയാഴ്ച 10.30-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 0487 2274136.
