NCT
KeralaNewsThrissur News

സൈബർ തട്ടിപ്പ്; മുപ്പത്തിഒന്നര ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത പ്രതികളെ തൃശൂർ സിറ്റി സൈബർ ക്രൈം പോലീസ് പിടികൂടി.

തൃശൂർ : ഓൺലൈൻ ട്രേഡിലൂടെ കൂടുതൽ ലാഭം നേടാം എന്ന് വിശ്വസിപ്പിച്ച് തൃശൂർ കുറ്റുമുക്ക് സ്വദേശിയിൽ നിന്നും 31,97,500/- രുപ തട്ടിയെടുത്ത കേസിലെ പ്രതികളായ കോഴിക്കോട് കൊടിയത്തൂർ നെല്ലിക്കപറമ്പ് സ്വദേശിയായ പാറമേൽ വീട്ടിൽ യാസിർ റഹ്മാൻ (28), മലപ്പുറം വെറ്റിലപ്പാറ സ്വദേശിയായ കിണറടപ്പൻ ദേശത്ത് പലത്തിങ്കൾ വീട്ടിൽ നാഫിഹ്. പി. (20) എന്നിവരെയാണ് തൃശൂർ സിറ്റി സൈബർ ക്രൈം പോലീസ് അറസ്റ്റുചെയ്തത്.

SMC Global Securities എന്ന സ്ഥാപനത്തിന്റെ ഉദ്യോഗ സ്ഥരാണെന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് വാട്സാപിലൂടെ പരാതിക്കാരന് ഒരു മെസേജ് അയച്ചുകൊടുക്കുകയായിരുന്നു. ഓൺലൈൻ ട്രേഡിലൂടെോ ഇരട്ടി ലാഭം നേടാം എന്നും വിശ്വസിപ്പിക്കുന്ന മെസേജുകളാണ് അയച്ചു കൊടുത്തിരുന്നത്, ട്രേഡിങ്ങിനെ പറ്റിയും ലാഭത്തെപറ്റിയും കൂടുതൽ അറിയുന്നതിനായി , F06-SMC Stock Boost Group എന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാക്കുകയും ചെയ്തു.

ഗ്രൂപ്പിൽ അംഗങ്ങളുടെ ലാഭത്തെകുറിച്ചും ട്രേഡിങ്ങിനെ കുറിച്ചുമുള്ള വിവരങ്ങൾ കണ്ട് വിശ്വസിച്ച പരാതിക്കാരൻ കഴിഞ്ഞ ജൂലായ് മുതൽ ആഗസ്റ്റ് വരെ 11 ഘട്ടങ്ങളിലായാണ് 31,97,500/- രുപ ട്രേഡിങ്ങിലേക്കായി നിക്ഷേപിച്ചത്. അതിനു ശേഷം കൂടുതൽ വിശ്വാസം നേടിയെടുക്കുന്നതിനായി കമ്പനി ലാഭ വിഹിതമെന്ന് പറഞ്ഞ് 21,000/-രുപ തിരികെ കൊടുക്കുയും ചെയ്തു.

പിന്നീട് ലാഭവിഹിതം കിട്ടാതെയാകുകയും അയച്ച തുക തിരികെ ലഭിക്കാതെയുമായപ്പോൾ പരാതിക്കാരന് ചതി മനസ്സിലാവുകും സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെത്തി പരാതിപെടുകയുമായിരുന്നു. പരാതിയിൽ കേസ് റെജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതികൾ മലപ്പുറം കോഴിക്കോട് ജില്ലകളിലുള്ളവരാണെന്ന് കണ്ടെത്തുകയും തുടർന്നുള്ള അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയുമായിരുന്നു.

അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ സുനിൽകുമാർ വി എസ്, സബ് ഇൻസ്പെ്കടർ കെ ജയൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷിനിത്ത് എം എസ്, സിവിൽ പോലീസ് ഓഫീസർമാരായ അഖിൽ കൃഷ്ണ, ചന്ദ്രപ്രകാശ് എന്നിവരാണ് ഉണ്ടായിരുന്നത്.

Related posts

കൈപ്പമംഗലം മൂന്നുപീടികയിൽ മുക്കുപണ്ടം തട്ടിപ്പ് : യുവാവ് അറസ്റ്റിൽ.

murali

ബൈക്ക് അപകടത്തിൽ പരിക്കുപറ്റി ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.

murali

തൃശ്ശൂർ ജില്ലയിൽ പന്നിപ്പനി സ്ഥിരീകരിച്ചു: ആശങ്ക വേണ്ടെന്ന് അധികൃതര്‍.

murali
error: Content is protected !!