ദേശീയപാതയിൽ മതിലകം സി.കെ. വളവിൽ കാറിടിച്ച് ഇലക്ട്രിസിറ്റി പോസ്റ്റ് തകർന്നു. കാറിലുണ്ടായിരുന്നവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്.
ആലുവയിൽ നിന്നും മൂന്നുപിടികയിലേക്ക് വന്നിരുന്നവരുടെ കാറാണ് അപകടത്തിൽപെട്ടത്. എതിരെ വന്നിരുന്ന ഓട്ടോറിക്ഷ പെട്ടന്ന് കാറിന് മുന്നിലിട്ട് തിരിച്ചപ്പോൾ ഓട്ടോയിലിടിക്കാതിരിക്കാൻ ശ്രമിച്ചപ്പോഴാണ് കാർ നിയന്ത്രണം വിട്ട് അപകടമുണ്ടായതെന്ന് പരിസരവാസികൾ പറഞ്ഞു.
