തൃശൂര്‍ : റെയില്‍വേ സ്റ്റേഷന്റെ രണ്ടാം കവാടത്തിനടുത്ത് യുവാവിനെ കൊലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇരുപതു നാളകള്‍ക്ക് ശേഷം പ്രതി പിടിയില്‍. ആലപ്പുഴ ആറാട്ടുപുഴ സ്വദേശി ഹരീഷ് കുമാറിനെയാണ് തൃശൂര്‍ വെസറ്റ് പോലീസ് അറസറ്റ് ചെയ്തത്.
കൊടുങ്ങല്ലൂര്‍ പടന്ന സ്വദേശിയും ഇപ്പോള്‍ അന്നമനട കല്ലൂരില്‍ താമസിക്കുന്ന കാഞ്ഞിരപ്പറന്പില് മജീദിന്റെ മകന് ഷംജാദിനെയാണ് (45) സെപ്തംബര്‍ 20ന് രാവിലെ റെയില്‍വേ സ്റ്റേഷന്റെ രണ്ടാം ഗേറ്റിനോടു ചേര്‍ന്നുള്ള കാനയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കേസന്വേഷണത്തിന്റെ ഭാഗമായി നിരവധി പേരെ പോലീസ് ചോദ്യം ചെയ്യുകയും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. അതില്‍ നിന്നും ആണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് തൃശ്ശൂര്‍ വെസ്റ്റ് പോലീസ് അറസറ്റ് ചെയ്ത ഇയാളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.
പ്രതിക്ക് തൃശ്ശൂര്‍ ഈസ്റ്റ്, വെസ്റ്റ്, വരന്തരപ്പിള്ളി, ഹരിപ്പാട് എന്നീ സ്റ്റേഷനുകളിലായി കൊലപാതക ശ്രമം, പിടിച്ച് പറി എന്നിങ്ങനെയുളള നിരവധി കേസുകളുണ്ട്. കൊലപാതകത്തിൻ്റെ കാരണത്തെ കുറിച്ച് വ്യക്തതയില്ല.
