പെരിഞ്ഞനം മിൽമക്ക് സമീപം പ്രവർത്തിക്കുന്ന പ്രണയ് തുണിക്കട, തടിക്കാരൻസ് കഫേ, ലോട്ടറിക്കട, സ്പെയർ പാർട്സ് കട എന്നി നാലുകടകളുടെ താഴ് കുത്തി തുറന്നാണ് മോഷണം നടന്നത്.
മനോജ് കണ്ടൻകളത്തിൻ്റെ ഉടമസ്ഥതയിലുള്ള പ്രണയ് തുണിക്കടയിൽ നിന്ന് ടീഷർട്ടും മേശയിൽ സൂക്ഷിച്ചിരുന്ന നാലായിരത്തോളം രൂപ നഷ്‌ടപ്പെട്ടതായി പറയുന്നു. ഇന്ന് രാവിലെയാണ് മോഷണ വിവരം അറിയുന്നത്. കൈപ്പമംഗലം പോലിസ് അന്വേഷണം ആരംഭിച്ചു.
