പൈപ്പുകൾ പൊട്ടിയതിനാൽ ആഴ്ചകളോളമായി മുടങ്ങിയിരുന്ന കയ്പമംഗലം പഞ്ചായത്ത് പരിധിയിലെ കുടിവെള്ളിവതരണം പുനസ്ഥാപിച്ചു. കുടിവെള്ളം കിട്ടാതെ വലഞ്ഞ ജനങ്ങളുടെ പരാതി വ്യാപകമായതോടെ ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും ഇടപെട്ടാണ് അടിയന്തിര പരിഹാരമുണ്ടാക്കിയത്.
വഴിയമ്പലം സെൻ്ററിനടുത്ത് പൊട്ടിയ പൈപ്പ് ഇന്ന് ഉച്ചയോടെ എൻ. എച്ച്. അധികൃതർ റിപ്പയർ ചെയ്താണ് വൈകീട്ടോടെ വിതരണം പുനരാരംഭിച്ചത്. നാളെ രാവിലെയോടെ എല്ലായിടത്തും വെള്ളമെത്തും.
