തൃപ്രയാർ : എഴുത്തുകാരനും, സാംസ്കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത്(69) നിര്യാതനായി. കേരള കലാമണ്ഡലം സെക്രട്ടറിയായും, കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ആയിയും പ്രവർത്തിച്ചിരുന്നു.
കഴിഞ്ഞ ദിവസം കോഴിക്കോട്ടേക്കുള്ള ദീർഘദൂര യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സംസ്കാരം ഞായറാഴ്ച (19.10.24) രാവിലെ 9 മണിക്ക്. നാട്ടിക. എസ് എൻ ട്രസ്റ്റ് സ്കൂളിന് സമീപമുള്ള തറവാട്ടുവളപ്പിൽ. ഭാര്യ: സതി. മകൻ : വി. കൃഷ്ണചന്ദ്രൻ. മരുമകൾ : ഐശ്വര്യ.
