തൃപ്രയാർ ഏകാദശി നിറമാലക്ക് തുടക്കമായി. നവംബർ 26 നാണ് ഏകാദശി. തരണനെല്ലൂർ പദ്മനാഭൻ നമ്പൂതിരിപ്പാട് ആദ്യ തിരി തെളിയിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർമാരായ എം.ബി മുരളീധരൻ , പ്രേം രാജ് ചൂണ്ടലാത്ത് സെക്രട്ടറി പി ബിന്ദു,
ഡെപ്യൂട്ടി കമ്മിഷണർ കെ സുനിൽ കുമാർ, അസിസ്റ്റന്റ് കമ്മിഷണർ കെ . ബിജുകുമാർ , ദേവസ്വം മാനേജർ മനോജ് . കെ . നായർ , മുൻ മാനേജർ എ പി സുരേഷ് കുമാർ , ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് രാജൻ, സെക്രട്ടറി ശശി , സനാതന പാഠശാല പ്രസിഡണ്ട് മണികണ്ഠൻ എന്നിവർ സന്നിഹിതരായിരുന്നു.
ദീപാരാധനക്ക് ശേഷം തൃപ്രയാർ രമേശൻ മാരാരുടെ പ്രമാണത്തിൽ പഞ്ചാവാദ്യം ഉണ്ടായി. കലാസാംസ്കാരിക പരിപാടികൾ നവംബർ 15 ന് ആരംഭിക്കും. ഏകാദശിയോടനുബന്ധിച്ച് കൊച്ചിൻ ദേവസ്വം ബോർഡിൻ്റ നേതൃത്ത്വത്തിൽ മറ്റ് ഗവൺമെൻ്റ് ഡിപ്പാർട്ട്മെൻ്റുകളുടേയും സന്നദ്ധ സംഘടനകളുടേയും സഹകരണത്തോടെ വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തിയിട്ടുള്ളത്.
