NCT
KeralaNewsThrissur News

തകർന്ന റോഡുകളുടെ ഫോട്ടോ പ്രദർശനവുമായി നാട്ടിക പഞ്ചായത്തിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ.

തൃപ്രയാർ : നാട്ടികയിലെ തകർന്ന റോഡുകളുടെ ഫോട്ടോ പ്രദർശനവുമായി നാട്ടിക പഞ്ചായത്തിന് മുന്നിൽ കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ വേറിട്ട സമരം. നാട്ടിക പഞ്ചായത്തിലെ തകർന്ന് കിടക്കുന്ന മുഴുവൻ റോഡുകളിലെ നൂറോളം വരുന്ന റോഡുകളുടെ ഫോട്ടോ പ്രദർശിപ്പിച്ചു കൊണ്ടാണ് കോൺഗ്രസ്‌ സമരം നടത്തിയത്.

നാട്ടികയിലെ പകുതിയോളം വരുന്ന റോഡുകളുടെ ഫോട്ടോ പ്രദർശിപ്പിച്ചുകൊണ്ട് മാത്രമാണെന്നും സിപിഎം പഞ്ചായത്ത്‌ പ്രസിഡന്റും അധികൃതരും റോഡുകൾ പൂർവ്വസ്ഥിതിയിലാക്കാൻ തയ്യാറായില്ലെങ്കിൽ മുഴുവൻ റോഡുകളുടെയും ഫോട്ടോയും വീഡിയോ സഹിതം ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് വാർഡുകളിൽ പ്രദർശിപ്പിച്ച് പഞ്ചായത്ത് പ്രസിഡന്റിനെ ജനം വഴിയിൽ തടയുന്ന രീതിയിലേക്കുള്ള സമരങ്ങളുമായി കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റി മുന്നിട്ടിറങ്ങുമെന്നും ഉദ്ഘാടനം ചെയ്ത ഡിസിസി ജനറൽ സെക്രട്ടറി നൗഷാദ് ആറ്റുപറമ്പത്ത് പറഞ്ഞു.

കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് പി എം സിദ്ദീഖ് അധ്യക്ഷത വഹിച്ചു, ഡിസിസി ജനറൽ സെക്രട്ടറി വി ആർ വിജയൻ, നാട്ടിക ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി ഐ ഷൗക്കത്തലി എന്നിവർ മുഖ്യപ്രഭാഷണം നടത്തി, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി വിനു, നാട്ടിക ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ എ എൻ സിദ്ധപ്രസാദ്, സി ജി അജിത് കുമാർ, ടിവി ഷൈൻ, ജീജ ശിവൻ,സന്ധ്യാ ഷാജി, കെ വി സുകുമാരൻ, സി എസ് മണികണ്ഠൻ, പിസി മണികണ്ഠൻ, ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീദേവി മാധവൻ, മധു അന്തിക്കാട്ട്, റീന പത്മനാഭൻ , രഹന ബിനീഷ്എന്നിവർ സംസാരിച്ചു,

പിസി ജയപാലൻ,ബാബു പനക്കൽ, ഹിറോഷ് ത്രിവേണി, സി വി ഗിരി,പി വി സഹദേവൻ,ഹേമ പ്രേമൻ, മുഹമ്മദ് റസൽ, മുഹമ്മദാലി കണിയാർക്കോട്, സി എസ് സിദ്ധാർത്ഥൻ, ശരീഫ് പാണ്ടികശാല,കണ്ണൻ പനക്കൽ,എം വി ജയരാജൻ, പവിത്രൻ ചളിങ്ങാട്ട്, പുഷ്പാംഗദൻ ഞായക്കാട്ട്,ബാബുലാൽ ചളിങ്ങാട്ട്, പ്രകാശൻ നാട്ടിക,കുട്ടൻ ഉണ്ണിയാരം പുരക്കൽ, സക്കരിയ കാവുങ്ങൽ, ഭാസ്കരൻ അന്തിക്കാട്ട്, മോഹൻദാസ് പുലാക്ക പറമ്പിൽ,അഭിഷിക് ചളിങ്ങാട്ട്, സരോജിനി പേരോത്ത്, രഘുനാഥ് നായരുശ്ശേരി,ജ്യോതി നാട്ടിക. തുടങ്ങി നിരവധി പേർ സമരത്തിന് നേതൃത്വം നൽകി.

Related posts

തൃശൂർ എക്സൈസ് സർക്കിൾ ഓഫീസിൽ വിജിലൻസ് റെയ്‌ഡ് : ജീപ്പിൽ നിന്ന് 12 കുപ്പി മദ്യവും, 3 കേക്കും, 70,500 രൂപയും പിടികൂടി.

murali

ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; പ്രതിക്ക് 20 വർഷം തടവും ₹2.01 ലക്ഷം പിഴയും.

murali

14 വയസുകാരനെ മർദിച്ച കേസിൽ അറസ്റ്റിലായ ബി.ജെ.പി നേതാവ് വീട്ടിൽ കുഴഞ്ഞുവീണു മരിച്ചു.

murali
error: Content is protected !!