NCT
KeralaNewsThrissur News

വിദ്യാർത്ഥികളുമായി പോയിരുന്ന സ്കൂൾ ബസ് റോഡരികിലേക്ക് ചെരിഞ്ഞു : വൻ ദുരന്തം ഒഴിവായി.

മുല്ലശ്ശേരിയിൽ വിദ്യാർത്ഥികളുമായി പോയിരുന്ന സ്കൂൾ ബസ് റോഡരികിലേക്ക് ചെരിഞ്ഞ് അപകടം. വൻ ദുരന്തം ഒഴിവായി. മുല്ലശ്ശേരി സെൻ് ജോസഫ് എൽ.പി സ്കൂൾ ബസാണ് മുല്ലശ്ശേരി പഞ്ചായത്ത് ഓഫീസിനടുത്തെ മാവേലി റോഡിൽ അപകടത്തിൽപ്പെട്ടത്.

ഇന്ന് രാവിലെയായിരുന്നു സംഭവം. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ ബസ് ചെരിയുകയായിരുന്നു. ഉടൻ തന്നെ ഡ്രൈവർ ബസ് നിർത്തി വിദ്യാർഥികളെ പുറത്തിറക്കി. മറ്റൊരു വാഹനത്തിലാണ് വിദ്യാർഥികളെ സ്കൂളിലെത്തിച്ചത്.

Related posts

അരിമ്പൂരിൽ കാർ കത്തിനശിച്ചു.

murali

നീണ്ടൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട് കയറി ആക്രമിച്ചതായി പരാതി.

murali

കോതപറമ്പിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്.

murali
error: Content is protected !!