മൂർക്കനാട് ഇരട്ടക്കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ കയ്പമംഗലം സ്വദേശിയെ കാപ്പ ചുമത്തി തടങ്കലിലാക്കി. ചെന്ത്രാപ്പിന്നി ചാമക്കാല ചക്കുഞ്ഞി കോളനി സ്വദേശി ഇച്ചാവ എന്നറിയപ്പെടുന്ന ചക്കനാത്ത് വീട്ടിൽ വൈഷണവിനെ (26) യാണ് തടങ്കലിൽ ആക്കിയത്.
നാല് വധശ്രമക്കേസ്സുകൾ, കവർച്ച തുടങ്ങി പത്തോളം കേസ്സുകളിൽ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. ഇരട്ടകൊലപാതക കേസ്സിൽ ജാമ്യത്തിന് ശ്രമിച്ചു വരുന്നതിനിടെയാണ് കാപ്പ ചുമത്തിയത്. തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി നവനീത് ശർമ്മ നല്കിയ ശുപാർശയുടെ അടിസ്ഥാനത്തിൽ തൃശ്ശൂർ ജില്ല കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ആണ് 6 മാസത്തേക്ക് തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.
തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി നവനീത് ശർമ്മ നല്കിയ ശുപാർശയുടെ അടിസ്ഥാനത്തിൽ തൃശ്ശൂർ ജില്ല കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ആണ് 6 മാസത്തേക്ക് തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.
