NCT
KeralaNewsThrissur News

വീട് കുത്തിത്തുറന്ന് മോഷണം: പ്രതികൾ പിടിയിൽ

വടക്കാഞ്ചേരി എങ്കക്കാട് വീട് കുത്തിത്തുറന്ന് 15 പവനോളം സ്വർണ്ണം മോഷണം നടത്തിയ കേസിൽ മൂന്ന് പേരെ വടക്കാഞ്ചേരി പോലീസ് പിടികൂടി. തമിഴ്നാട് സ്വദേശിയായ ശിവ, എങ്കക്കാട് സ്വദേശി ഹസൻ, പ്രായപൂർത്തിയാകാത്ത മറ്റൊരാൾ എന്നിവരെയാണ് അന്വേഷണസംഘം ഓട്ടുപാറയിൽ നിന്ന് പിടികൂടിയത്.

നാലുമാസത്തോളമായി പൂട്ടിക്കിടന്ന എങ്കക്കാട് കളത്തിപ്പറമ്പിൽ കുഞ്ഞന്റെ വീട്ടിൽ നിന്നാണ് പതിനഞ്ചര പവൻ മോഷണം പോയത്. വടക്കാഞ്ചേരി സി.ഐ  റിജിൻ എം തോമസ്, എസ്.ഐ അനുരാജ്, എസ്.സി.പി.ഓ സജീവ്  എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Related posts

കയ്പമംഗലം മൂന്നുപീടികയിൽ അമ്മയെ കുത്തിപ്പരിക്കേൽപ്പിച്ച മകൻ അറസ്റ്റിൽ.

murali

ക്ഷേത്രം ശാന്തി കുഴഞ്ഞു വീണ് മരിച്ചു.

murali

തൃശ്ശൂർ പൂരം: ആഘോഷങ്ങൾ ഒഴിവാക്കി ആചാരം നടത്തും.

murali
error: Content is protected !!