തളിക്കുളം : സർവീസ് സഹകരണ ബാങ്കിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആർഎം.പി. നേതൃത്വം നൽകുന്ന ജനകീയ സഹകരണ മുന്നണിക്ക് വീണ്ടും വൻവിജയം. എൽ.ഡി.എഫ്. നേതൃത്വം നൽകുന്ന മുന്നണിയെയാണ് ഇവർ തോൽപ്പിച്ചത്.
കഴിഞ്ഞ തവണ എൽ.ഡി.എഫ്, യു.ഡി.എഫ്, ആർ.എം.പി. എന്നീ മൂന്ന് മുന്നണികൾ വെവ്വേറെയായിരുന്നു മത്സരിച്ചത്. എന്നിട്ടും ആർ.എം.പി ക്കായിരുന്നു വിജയം. എന്നാൽ ഇത്തവണ യു.ഡി.എഫ് മത്സരിക്കാതെ ആർ.എം.പിക്ക് പിന്തുണ നൽകുകയായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വീറും വാശിയോടെയായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.
