കുന്നംകുളം : കുറുക്കൻപാറയിൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാളെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. മല്ലാട് സ്വദേശി മൻസൂറിനെയാണ് (29) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒക്ടോബർ 31ന് രാവിലെ എട്ടോടെയായിരുന്നു സംഭവം.
കുന്നംകുളം കുറുക്കൻപാറ സ്വദേശി മണ്ടുമ്പാൽ വീട്ടിൽ ഷിബുവിനെയാണ് (44) രണ്ടംഗസംഘം ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ.ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
