കാഞ്ഞാണി: മണലൂർ ഏനാമാവ് സ്റ്റീൽ പാലത്തിന് സമീപം പുഴയിൽ നീന്തുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വടൂക്കര സ്വദേശി ജെറി (26) ന്റെ മൃതദേഹമാണ് ബുധനാഴ്ച രാവിലെ ഏനാമാവ് കെട്ടുങ്ങലിൽ കണ്ടെത്തിയത്.
ഇന്നലെ നാട്ടിക ഫയർ ഫോഴ്സും അന്തിക്കാട് പോലീസും ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രി നിർത്തിവെച്ച തിരച്ചിൽ ഇന്ന് പുനരാരംഭിക്കാൻ ഇരിക്കെയാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്. മരിച്ച ജെറിൻ വെൽഡിംഗ് വർക്ക് ഷോപ്പ് തൊഴിലാളിയാണ്.
