എടമുട്ടം ശ്രീ നാരായണ സുദർശന സമാജം ശ്രീ ഭദ്രാചല സുബ്രഹ്മണ്യ ക്ഷേത്രം കിഴക്കേ ശാഖ പുതുതായി നിർമിക്കുന്ന ശാഖാ മന്ദിരത്തിന് തറക്കല്ലിട്ടു. ഇന്ന് രാവിലെ 9നും 9.30നും മദ്ധ്യേയുള്ള ശുഭ മുഹൂർത്തത്തിൽ ക്ഷേത്രം മേൽശാന്തി സന്ദീപ് ശാന്തിയുടെ കാർമ്മികത്വത്തിൽ ആവണങ്ങാട്ട് കളരിയിൽ അഡ്വക്കേറ്റ് ശ്രീ.രഘുരാമ പണിക്കർ ശിലാസ്ഥാപനം നടത്തി.
സമാജം പ്രസിഡണ്ട് സുനിൽകുമാർ അരയംപറമ്പിൽ, ശാഖ പ്രസിഡണ്ട് പ്രേമൻ ചെറിയാൻ പാടത്ത് എന്നിവർ ചേർന്ന് ശ്രീ.രഘുരാമ പണിക്കർക്ക് പൊന്നാട ചാർത്തി ആദരവ് നൽകി. ശാഖ സെക്രട്ടറി ജിനൻ വാഴപ്പുള്ളി, ട്രഷറർ അഡ്വക്കേറ്റ് എ.എസ്. സന്തോഷ് കുമാർ, സമാജം ട്രഷറർ രഞ്ജൻ എരുമത്തുരുത്തി, സമാജം ജോ.സെക്രട്ടറി സുമേഷ് എരണേഴത്ത്,
ശാഖ ഭാരവാഹികളായ സുമോദ് എരണേഴത്ത്, സുരേന്ദ്രൻ കമ്മാറ, മുരളീധരൻ തയ്യിൽ, സമാജം മുൻ പ്രസിഡന്റ് ജോഷി കൊട്ടുക്കൽ, വികാസ് ചക്കാലക്കൽ, പ്രദീപ് അരയംപറമ്പിൽ, ദിനേഷ് അരയംപറമ്പിൽ, ശിവൻ വെളമ്പത്ത്, ജിജിൻ മച്ചിങ്ങൽ, ഗോപി പനങ്ങാട്ട്, രാജേന്ദ്രബാബു പട്ടാലി, സിജു തയ്യിൽ തുടങ്ങിയവർ പങ്കെടുത്തു
