തൃശൂർ : കൊടകര വട്ടേക്കാട് വീട് കയറി ആക്രമണത്തിൽ രണ്ടുപേർ കുത്തേറ്റ് മരിച്ചു. കല്ലിങ്ങപ്പുറം വീട്ടിൽ സുജിത്ത് (29), മഠത്തിൽ പറമ്പിൽ അഭിഷേക് (28) എന്നിവരാണ് മരിച്ചത്.
അഭിഷേകും മറ്റ് രണ്ടുപേരും ചേർന്ന് സുജിത്തിനെ വീട് കയറി ആക്രമിക്കുകയായിരുന്നു. കുത്തുകൊണ്ട സുജിത്ത് പ്രതിരോധിക്കുന്നതിനിടെ അഭിഷേകിനും കുത്തേറ്റു. ഇന്നലെ രാത്രി 11.30നായിരുന്നു സംഭവം നടന്നത്.
വിവേകിനെ നാല് കൊല്ലം മുൻപ് ക്രിസ്മസ് രാത്രി സുജിത്ത് കുത്തിയിരുന്നു. അതിന്റെ പ്രതികാരമായാണ് ഇന്നലെ സുജിത്തിന്റെ വീട്ടിൽ സംഘം എത്തിയത്. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
