മലപ്പുറം : ടൂറിസ്റ്റ് ബസ്സ് ഡിവൈഡറിൽ ഇടിച്ച് അപകടം. വിദ്യാർത്ഥിനി മരിച്ചു. കൊണ്ടോട്ടി സ്വദേശി കർളികാടൻ മുജീബ് മകൾ ഫാത്തിമ ഹിബ(17) യാണ് മരണപ്പെട്ടത്. പൊന്നാനി ചാവക്കാട് ദേശീയ പാതയിൽ വെളിയംകോട് ബീവിപ്പടി പാലത്തിന് മുകളിലാണ് ഇന്ന് പുലർച്ചെ 3:45 ഓടെ അപകടം ഉണ്ടായത്.
കൊണ്ടോട്ടി പള്ളിമുക്ക് ഹയാത്തുൽ ഇസ്സാം ഹയർ സെക്കൻഡറി മദ്രസയിൽ നിന്നും വാഗമണ്ണിലേക്ക് ടൂർ പോയ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ്സാണ് അപകടത്തിൽപ്പെട്ടത്.
