ചാവക്കാട് : പോക്സോ കേസില്‍ 130 വര്‍ഷം തടവ് ലഭിച്ച പ്രതിക്ക് മറ്റൊരു കേസില്‍ 110 വര്‍ഷം കഠിന തടവും പിഴ ശിക്ഷ വിധിച്ചു. പതിനൊന്നുകാരനെ പീഡിപ്പിച്ച കേസിലെ പ്രതി ഒരുമനയൂര്‍ സ്വദേശി മുത്തമ്മാവ് മാങ്ങാടി വീട്ടില്‍ കുഞ്ഞപ്പു മകന് സജീവ(52) നെയാണ് ചാവക്കാട് അതിവേഗ സ്പെഷല്‍ കോടതി 110 വര്‍ഷം കഠിന തടവും പിഴ ശിക്ഷയും വിധിച്ചത്. ഈ കുട്ടിയുടെ കൂട്ടുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് കഴിഞ്ഞ ദിവസം 130 വര്‍ഷം കഠിനതടവും 8,75,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചിരുന്നു.
2023 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പ്രതി പീഡനത്തിന് ഇരയാക്കിയ വിവരം കുട്ടികള്‍ വീട്ടില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ ചാവക്കാട് സ്റ്റേഷനില്‍ പരാതി നല്കി.
ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി അൻയാസ് തയ്യിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. 10 വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ 130 വർഷം കഠിന തടവും 8 ,75,000 രൂപ പിഴയും 11 പീഡിപ്പിച്ച കേസിൽ 110 വർഷം കഠിന തടവും 7,75,000 രൂപ പിഴയുമാണ് ശിക്ഷ.
ആദ്യത്തെ കേസിൽ പിഴ അടച്ചില്ലെങ്കിൽ 35 മാസവും രണ്ടാമത്തെ കേസിൽ പിഴ അടച്ചില്ലെങ്കിൽ 31 മാസം കൂടി അധികതടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് കുട്ടികള്‍ക്ക് മതിയായ നിയമപ്രകാരമുള്ള നഷ്ടപരിഹാരം നല്‍കാനും പ്രതിയില്‍നിന്ന് ഈടാക്കുന്ന പിഴ തുക കുട്ടികള്‍ക്ക് നല്‍കാനും വിധിച്ചിട്ടുണ്ട്.
