അന്തിക്കാട് : കൊച്ചത്ത് മുത്തപ്പൻ രുധിരമാല ഭഗവതി ക്ഷേത്രത്തില്‍ തിരുവാതിര മഹോത്സവത്തോടനുബന്ധിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പുത്തൻപീടിക കാരുണ്യ പെയിന്‍ & പാലിയേറ്റീവ് കെയറിന്റെ പരിചരണത്തിലുള്ള 35 കിടപ്പു രോഗികൾക്ക് ഉച്ചഭക്ഷണവും, ഒരു മാസത്തേക്ക് ആവശ്യമായ പലവ്യഞ്ജനങ്ങൾ അടങ്ങിയ ഭക്ഷണ കിറ്റും നൽകി.
ക്ഷേത്രാങ്കണത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ക്ഷേത്ര ഭാരവാഹികളായ മഹേന്ദ്രന് കെ.ജി , മോഹസിന്‍ കെ.കെ എന്നിവരില്‍നിന്ന് പാലിയേറ്റീവ് കെയർ പ്രസിഡൻറ് ഡോ. പാപ്പച്ചൻ ആന്റണി ഭക്ഷണകിറ്റ് ഏറ്റുവാങ്ങി.
