NCT
KeralaNewsThrissur News

വീട് പണി പൂർത്തിയാക്കാൻ സ്നേഹസമ്മാനവുമായി നാട്ടിക എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ തഷ്ണാത്ത്.

നാട്ടിക എസ്എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് വിദ്യാർത്ഥികൾ സ്കൂളിലെ പാചകക്കാരി ദമയന്തി അമ്മയ്ക്ക് നിർമ്മിച്ചു നൽകുന്ന വീടിൻറെ പണി പൂർത്തിയാക്കാൻ സ്നേഹസമ്മാനവുമായി നാട്ടിക എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ തഷ്ണാത്ത് യൂണിയൻ ഓഫീസിൽ നടന്ന ചടങ്ങിൽ സ്നേഹസമാനമായി നൽകിയ തുക പ്രിൻസിപ്പാൾ ജയാ ബിനി ജി.എസ്.ബി ഏറ്റുവാങ്ങി.

എൻ എസ് എസ് കോഡിനേറ്റർ ശലഭ ജ്യോതിഷ് സഹ കോഡിനേറ്റർഷൈജ ഇബി, അമർ ,എസ്എൻ.ഡി.പി യോഗം നാട്ടിക യൂണിയൻ കൗൺസിലർ നരേന്ദ്രൻ തയ്യിൽ എന്നിവർ സന്നിഹിതരായിരുന്നു. 8 ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന വീടിന് ഇനി ഏകദേശം 2 ലക്ഷം രൂപ കൂടി ചിലവ് വരുമെന്ന് എൻ.എസ്എസ്. കോഡിനേറ്റർ ശലഭ ജ്യോതിഷ് അറിയിച്ചു സുമനസ്സുകളുടെ സഹായം തേടുന്നു.

Related posts

എളവള്ളി കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന : യുവാവ് പിടിയിൽ.

murali

തൃശൂർ സ്വദേശിയായ മാവോവാദി കൊച്ചിയില്‍ പിടിയിൽ.

murali

യുവതിയെ തിളപ്പിച്ച വെള്ളം ദേഹത്തൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി ചാഴൂർ സ്വദേശി അറസ്റ്റിൽ.

murali
error: Content is protected !!