തിരുവനന്തപുരത്ത് നിന്ന് കാണാതായ സീനിയര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെ തൃശൂരിലെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി മഹേഷ് രാജി(49)നെയാണ് വെളിയന്നൂരിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തിരുവനന്തപുരം എ ആര് ക്യാമ്പിലെ സീനിയര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു മഹേഷ് രാജ്. തൃശൂര്‍ ഈസ്റ്റ് പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കും. മരണത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
