NCT
KeralaNewsThrissur News

വലപ്പാട് വധശ്രമ കേസിലെ പ്രതി പിടിയിൽ.

വലപ്പാട് : കഴിമ്പ്രം സുനാമി കോളനി സ്വദേശി സജീവനെ ഇരുമ്പ് വടികൊണ്ട് അടിച്ച് ഗുരുതരമായ പരിക്കേൽപ്പിച്ച കേസിലെ പ്രതി കഴിമ്പ്രം സ്വദേശി ചാരിച്ചെട്ടി വീട്ടിൽ സന്തോഷിനെ (43) വലപ്പാട് പൊലിസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 4ന് വൈകീട്ട് 5 മണിയോടെയാണ് സംഭവം നടന്നത്.

ആക്രമണത്തിന് ശേഷം പ്രതി വലപ്പാട് ബീച്ച് ഭാഗത്ത് ഒളിവിൽ താമസിക്കുകയായിരുന്നു.
സന്തോഷിന്റെ പേരിൽ 2005ൽ ഒരു അടിപിടിക്കേസും, 2011ൽ 2 അടിപിടിക്കേസും, 2014ൽ ഒരു വധശ്രമക്കേസും, 2007, 2018, 2023 വർഷങ്ങളിൽ ഓരോ അടിപിടിക്കേസുകളും അടക്കം 16 ഓളം ക്രിമിനൽ കേസുകളുണ്ട്.

Related posts

ക്ഷേത്ര ബന്ധു പുരസ്കാര വിതരണം നടത്തി.

murali

തളിക്കുളത്ത് ജോലി ചെയ്ത വീട്ടിൽ നിന്നും അഞ്ച് പവൻ സ്വർണം മോഷ്ടിച്ച വേലക്കാരി അറസ്റ്റിൽ.

murali

ചേറ്റുവ പാലത്തിൽ വൈദ്യുതി വിളക്കുകൾ പ്രകാശിപ്പിക്കണം; ചേറ്റുവ പാലത്തിൽ ചൂട്ട് കത്തിച്ച് പ്രതിഷേധം.

murali
error: Content is protected !!