NCT
KeralaNewsThrissur News

ചാവക്കാട്ടെ പ്രവാസി സിന്റിക്കേറ്റ് ഗോൾഡ് ലോൺ ആൻഡ് മണി ട്രാൻസ്ഫർ തട്ടിപ്പ്: പുത്തൻപീടിക സ്വദേശിയായ വനിത മാനേജർ പിടിയിൽ.

ചാവക്കാട് : പ്രവാസി സിന്റിക്കേറ്റ് ഗോൾഡ് ലോൺ ആൻഡ് മണി ട്രാൻസ്ഫർ തട്ടിപ്പ് കേസിൽ വനിത മാനേജിംഗ് ഡയറക്ടർ പുത്തൻപീടിക വാളമുക്ക് കുറുവത്ത് വീട്ടിൽ ബേബി(65)യെ ചാവക്കാട് എസ്എച്ച്ഒ വി.വി. വിമലിന്റെ നേതൃത്വത്തിൽ പിടികൂടി.  പുത്തൻപീടികയിലുള്ള വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

പ്രവാസി സിന്റിക്കേറ്റ് ഗോൾഡ് ലോൺ ആൻഡ് മണി ട്രാൻസ്ഫർ ചാവക്കാട് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായ പ്രതിയും, ഡയറക്ടർ ബോർഡ് അംഗങ്ങളായ മറ്റു പ്രതികളും ചേർന്ന് പ്രതികൾക്ക് അന്യായമായ ലാഭവും, ആവലാതിക്കാരന് അന്യായമായ നഷ്ടവും ഉണ്ടാക്കണമെന്നുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി പ്രതികളുടെ സ്ഥാപനത്തിൽ സ്വർണ്ണം നിക്ഷേപിച്ചാൽ മാസംതോറും ഇൻസെന്റീവ് നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷക്കണക്കിന് രൂപയാണ് പ്രതികൾ തട്ടിയെടുത്തത്.

ചാവക്കാട് പോലീസ് സ്റ്റേഷനിൽ മാത്രം 16 കേസുകളാണ് നിക്ഷേപ തട്ടിപ്പിലുള്ളത്. കേസിൽ രണ്ടാം പ്രതിയാണ് ബേബി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. എസ്ഐ ടി.എസ്.അനുരാജ്, സിപിഒമാരായ റോബിൻ സൺദാസ്, ബൽക്കീസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Related posts

പാവറട്ടിയിൽ സാമൂഹിക വിരുദ്ധർ ബൈക്ക് കത്തിച്ചതായി പരാതി.

murali

എം ഡി എം എ യുമായി യുവാവ് പിടിയിൽ.

murali

മാങ്ങാട്ടുകര സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമം: പ്രതിയെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

murali
error: Content is protected !!