വാടാനപ്പിള്ളി : ഏങ്ങണ്ടിയൂർ പുളിക്കകടവിൽ കഞ്ചാവുമായി മധ്യ വയസ്കൻ അറസ്റ്റിൽ. പാടൂർ കൈതമുക്ക് മമ്മസ്രയില്ലത്ത് വീട്ടിൽ അബ്ദുൾ സലാം (52 ) നെയാണ് വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. വാഹനപരിശോധനക്കിടെ സംശയം തോന്നിയ ഇയാളെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.
മയക്കുമരുന്ന് വിപണത്തിനെതിരെ ജില്ലാ പോലീസ് മേധാവി, ബി.കൃഷ്ണ കുമാർ IPS ആവിഷ്കരിച്ച പ്രത്യേക രാത്രി കാല വാഹന പരിശോധനയിലാണ് 20-02-2025 തിയതിയിൽ രാത്രി 08.30 മണിയോടെ പുളിക്കടവ് ജംഗ്ഷനിൽ നിന്നിരുന്ന അബ്ദുൾ സലാമിനെ സംശയം തോന്നി പരിശോധിച്ചതിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.
പാവറട്ടി പോലീസ് സ്റ്റേഷനിൽ കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് 3 കേസുകളും കഞ്ചാവ് ഉപയോഗിച്ച കുറ്റത്തിന് ഒരു കേസുമുണ്ട്. വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ, ബിനു ബി എസ്, സിവിൽ പോലീസ് ഓഫീസർ അലി, സ്വെഷ്യൽ ബ്രാഞ്ച് ഫീൽഡ് സ്റ്റാഫ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
