ഇരിങ്ങാലക്കുട : പെയിൻ്റിംഗ് തൊഴിലാളി ഷോക്കേറ്റ് മരിച്ചു. മാള നെയ്തക്കുടിയിൽ ഒരു വീട്ടിൽ പെയിൻ്റിംഗിനായി മതിൽ കഴുകുന്നതിനിടെ ഇലക്ട്രിക് പമ്പിൽ നിന്നും ഷോക്കേറ്റ് കരൂപ്പടന്ന മുസാഫരിക്കുന്ന് പുതുവീട്ടിൽ അമ്മുക്കുഞ്ഞി – ഐഷാബീവി ദമ്പതികളുടെ മകൻ ഷാഹിദ് (35) നിര്യാതനായി.
വൈകീട്ട് പണി നിർത്തുന്നതിന് തൊട്ടു മുമ്പാണ് അപകടം ഉണ്ടായത്. മാള പോലീസ് മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്മാർട്ടത്തിനു ശേഷം ഖബറടക്കം നടത്തി. .ശനിയാഴ്ച വൈകീട്ടായിരുന്നു അപകടം.
