NCT
KeralaNewsThrissur News

കിഴുപ്പിള്ളിക്കര കല്ലങ്കരമാട് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം സി സി മുകുന്ദൻ എം എൽ എ നിർവഹിച്ചു.

താന്ന്യം ഗ്രാമപഞ്ചായത്ത് 9-ാം വാർഡ് കിഴുപ്പിള്ളിക്കര കല്ലങ്കരമാട് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം സി സി മുകുന്ദൻ എം എൽ എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ശുഭാ സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡണ്ട് ഒ എസ് അഷറഫ് സ്വാഗതം പറഞ്ഞു.

ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് മുഹമ്മദാലി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി ബാലകൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിജോ പുലിക്കോട്ടിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീജാസദാനന്ദൻ,സി പി ഐ എം പ്രതിനിധി ടി.വി മദന മോഹനൻ മാസ്റ്റർ, സി പി ഐ പ്രതിനിധി അഡ്വക്കേറ്റ് പി ആർ ഷിനോയ് ഏഴാം വാർഡ് മെമ്പർ രതി അനിൽകുമാർ, സി ഡി എസ് ചെയർപേഴ്സൺ സുജിത നിരേഷ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ഓവർസിയർ സമീറ പദ്ധതി വിശദീകരണം നടത്തി. വാർഡ് മെമ്പർമാരായ ശ്രീകല സന്തോഷ് ,രഹന പ്രജു, മീന സുനിൽ, സനിത സജൻ, സതി ജയചന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു. അസിസ്റ്റൻ്റ് സെക്രട്ടറി ടി.ജി. സുനിൽ നന്ദി അറിയിച്ചു.സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷൻ ആണ് പദ്ധതി ഏറ്റെടുത്ത് നടത്തിയത്. ജൂനിയർ പ്രോഗ്രാം ഓഫീസർ പൃഥ്വിപാലൻ പി.കെ ചടങ്ങിൽ സംബന്ധിച്ചു.

ജില്ലാ പഞ്ചായത്ത് 15 ലക്ഷവും ഗ്രാമപഞ്ചായത്ത് 1254100 ലക്ഷം രൂപയും ചെലവഴിച്ച പദ്ധതി 30 കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമത്തിനാണ് ശ്വാശ്വത പരിഹാരമായത്. പദ്ധതിയ്ക്ക് സ്ഥലം സംഭാവന ചെയ്തത് ഞാറ്റുവെട്ടി എൻ.എ ബലരാമൻ ആണ്. പഞ്ചായത്ത് അസിസ്റ്റൻ്റ് എഞ്ചിനീയർ വിഷ്ണു ടി.സി യുടെ നേതൃത്വത്തിലാണ് പണികൾ പൂർത്തികരിച്ചത്.

Related posts

വിഷു ബംപർ ഒന്നാം സമ്മാനം പ്രഖ്യാപിച്ചു.

murali

ഏഴ് ജില്ലകളിൽ നാളെ സമ്പൂർണ അവധി; സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകം.

murali

ചെന്ത്രാപ്പിന്നിയിൽ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു.

murali
error: Content is protected !!