ചെന്ത്രാപ്പിന്നി സെൻ്ററിന് കിഴക്ക് ഭാഗം താമസിക്കുന്ന ചാലിശേരി ഷാജിയുടെയും, വേതോട്ടിൽ കൃഷ്ണകുമാറിൻ്റെയും വീട്ടിലുമാണ് സംഭവം. തൊട്ടടുത്ത് താമസിക്കുന്ന റോഡ് നിർമ്മണക്കമ്പനിയുടെ തൊഴിലാളിയാണ് മദ്യലഹരിയിൽ അക്രമം നടത്തിയതെന്ന് നാട്ടുകാർ പറഞ്ഞു.
രാത്രി പന്ത്രണ്ടുമണിയോടെയാണ് സംഭവം, ജനൽ ചില്ലുകൾ തകരുന്നത് കേട്ട് പരിഭ്രാന്തിയിലായ വീട്ടുകാർ ലൈറ്റിട്ട് അയൽവാസികളെയും പോലീസിനെയും വിളിച്ച് വരുത്തുകയായിരുന്നു. കയ്പമംഗലം പോലീസ് സ്ഥലത്തെത്തി തൊഴിലാളിയെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയിട്ടുണ്ട്. ജാർഖണ്ഡ് സ്വദേശിയാണ് ഇയാളെന്ന് സംശയിക്കുന്നു.
