തൃപ്രയാർ ബസ് സ്റ്റാൻഡ് കം ഷോപ്പിംങ്ങ് കോംപ്ലക്സിന് 8 കോടി രൂപയുടെ ഭരണാനുമതി സർക്കാരിൽ നിന്നും ലഭിച്ചതായി സി സി മുകുന്ദൻ എംഎൽഎ അറിയിച്ചു. 2020-21 ബഡ്ജറ്റിൽ 5 കോടി രൂപയും 2021 – 22 ബഡ്ജറ്റിൽ 3 കോടി രൂപയും ആണ് വകയിരുത്തിയിരുന്നത്.
2 നിലകളിലായി 45 ഷോപ്പുകൾ , 2 കഫറ്റേരിയ , 2 ഹാളുകൾ തുടങ്ങിയവ എസ്റ്റിമേറ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഗവൺമെൻ്റ് എഞ്ചിനിയറിങ് കോളേജ് ഡിസൈൻ തയ്യാറാക്കി തദ്ദേശ സ്വയംഭരണ വകുപ്പിന് കൈമാറിയിരുന്നു. സാങ്കേതിക അനുമതിയും ടെൻഡർ നടപടികളും വേഗത്തിൽ സ്വീകരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ 2 മാസത്തിനുള്ളിൽ ആരംഭിക്കുമെന്ന് സി സി മുകുന്ദൻ എംഎൽഎ പറഞ്ഞു.
