അന്തിക്കാട് : സിനിമ സംവിധായകനും, നടനും കലാസംവിധായകനും നർത്തകനുമൊക്കെയായി 1960 കളിൽ മലയാള സിനിമയിൽ നിറഞ്ഞു നിന്ന ടി കെ വാസുദേവൻ (89) നിര്യാതനായി. അന്തിക്കാട് തണ്ടേയ്ക്കൽ കുടുംബാംഗമാണ്.
രാമു കാര്യാട്ട്, കെ എസ് സേതുമാധവൻ തുടങ്ങിയ മുൻനിര സംവിധായകരോടൊപ്പം നൂറോളം സിനിമകളിൽ സംവിധാന സഹായിയായിരുന്നു. രാമു കാര്യാട്ടിൻ്റെ ചെമ്മീൻ സിനിമയിൽ പ്രധാന സംവിധാന സഹായിയായിരുന്നു. പണിതീരാത്ത വീട്, കന്യാകുമാരി, രമണൻ, മയിലാടുംകുന്ന് തുടങ്ങി സിനിമകളിൽ പ്രവർത്തിച്ചു.
കൽപാന്ത കാലത്തോളം എന്ന ഗാനം ഇദ്ദേഹത്തിൻ്റെ എൻ്റെ ഗ്രാമം എന്ന സിനിമയിലാണ് എം ജി ആർ, കമലഹാസൻ, സത്യൻ, പ്രേം നസീർ, തകഴി, സലിൽ ചൗധരി, വയലാർ തുടങ്ങിയ പ്രഗത്ഭരുമായി അടുത്ത ബന്ധം പുലത്തിയിരിരുന്നു. ഭാര്യ: പരേതയായ മണി. മക്കൾ : ജയപാലൻ, പരേതയായ കൽപന.
