ഗുരുവായൂർ : ഗുരുവായൂരപ്പന് വഴിപാട് സമര്‍പ്പണമായി സ്വർണ്ണക്കിരീടം. 36 പവന് തൂക്കം വരുന്ന സ്വര്‍ണക്കിരീടം സമര്‍പ്പിച്ചത് തമിഴ്നാട് കല്ലാക്കുറിച്ചി സ്വദേശിയായ കുലോത്തുംഗന് എന്ന ഭക്തനാണ്. കഴിഞ്ഞ ദിവസം രാവിലെ ഒന്‍പത് മണിയോടെ കൊടിമരത്തിന് സമീപം നടന്ന ചടങ്ങിലായിരുന്നു സമര്‍പ്പണം.
