NCT
KeralaNewsThrissur News

പുഴയിൽ വീണവരെ രക്ഷിച്ചവർക്ക് ഓടൻചിറ ഡാം സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരം..

വല്ലച്ചിറ : കടലാശ്ശേരി ഓടൻചിറ (മുട്ടിക്കൽ ഡാം ) ഡാമിനു സമീപം പുഴയിലേക്ക് മറിഞ്ഞ ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന നാല് കുട്ടികൾ അടക്കം ഏഴ് പേരെ പുഴയിലേക്ക് എടുത്ത് ചാടി രക്ഷപ്പെടുത്തിയ കടലാശ്ശേരിയിലെ തെക്കൂട്ട് പാറക്കൽ ജയശങ്കർ, ഇളംകുന്ന് പടിഞ്ഞാറെ പുരയ്ക്കൽ ശ്രീധരൻ എന്നിവരെ ഓടൻചിറ ഡാം സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരിച്ചു.

വല്ലച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ. മനോജ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ ടി.കെ. ശങ്കരനാരായണൻ അദ്ധ്യക്ഷത വഹിച്ചു. സൗഹൃദ കൂട്ടായ്മ അംഗം ടി. ബൈജു, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി. ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ.ടി. സജീവൻ, സെബി പിടിയത്ത് എന്നിവർ സംസാരിച്ചു. ജയശങ്കർ, ശ്രീധരൻ എന്നിവരെ ആദരിച്ചു.

Related posts

സ്വർണവില പവന് ഒറ്റയടിക്ക് കൂടിയത് 440 രൂപ.

murali

എസ്എസ്എൽസി ഹയർ സെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു.

murali

ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്ന് പൊലീസ്.

murali
error: Content is protected !!