അരിമ്പൂർ: വെളുത്തൂരിൽ ആനപാപ്പാനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ മാവേലിക്കര സ്വദേശി അട്ടാശേരി കൊട്ടാക്കാട്ടുശേരി സ്വദേശി രവി (66) യാണ് മരിച്ചത്.
തിങ്കളാഴ്ച്ച വൈകീട്ട് മുതൽ ഇയാളെ കാണാതായിരുന്നതായി പറയുന്നു. ഇന്നലെ ( ചൊവ്വ ) രാവിലെ മുതൽ സുഹൃത്തുക്കൾ നടത്തിയ തിരച്ചിലിനിടയിൽ വൈകീട്ട് 6 മണിയോടെ നമ്പോർക്കാവ് ക്ഷേത്രത്തിന് സമീപം ആൾതാമസമില്ലാത്ത വീടിൻ്റെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.
സാവിത്രി എന്ന ആനയുടെ പാപ്പാനാണ് രവി. വെളുത്തൂരിലുള്ള ഒരു പറമ്പിലാണ് ആനയെ സ്ഥിരമായി തളക്കുന്നത്. അന്തിക്കാട് പോലീസ് സ്ഥലത്തെത്തി. തൃശൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് മൃതദേഹം പുറത്തെടുത്തത്.
