കുന്നംകുളത്ത് സ്യകാര്യ ബസ് മറിഞ്ഞ് പത്തിലേറേ പേർക്ക് പരിക്ക്. ആരുടെയും പരിക്ക് സാരമുള്ളതല്ല. ഇന്ന് വൈകീട്ട് 5 മണിയോടെയാണ് സംഭവം. പട്ടാമ്പി റോഡിൽനിന്നും പുതിയ ബസ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന വൺവേ റോഡിൽ തുറക്കുളം മാർക്കറ്റിന് സമീപത്താണ് അപകടം സംഭവിച്ചത്.
പരിക്കേറ്റവരെ കുന്നംകുളം താലൂക്ക് ആശുപത്രിയിലും, സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുന്നംകുളം പോലീസും അഗ്നി ശമനസേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
പാലാക്കാട് നിന്നും ഗുരുവായൂർക്ക് പോകുകയായിരുന്ന മയിൽവാഹനം എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ആണ് മറിഞ്ഞത്. ബസ് നിയന്ത്രണം വിട്ട വലതുവശത്തെ തോട്ടിലേക്ക് മറിയുകയായിരുന്നു. ബസിന്റെ വലതുവശത്തിരുന്നവർക്കാണ് പരിക്കേറ്റത്.
