ചേർപ്പ് : ഓപ്പറേഷൻ ഡി ഹണ്ടുമായി ബന്ധപ്പെട്ട പ്രത്യേക പരിശോധനയിൽ ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ പെരുമ്പിടിക്കുന്ന് എന്ന സ്ഥലത്ത് നിന്ന് കഞ്ചാവുമായി ചാഴൂർ സ്വദേശി തെക്കെ മഠത്തിൽ വീട്ടിൽ സെവാഗ് കൃഷ്ണ (24) എന്നയാളെയാണ് ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തത്.
സെവാഗ് കൃഷ്ണക്ക് അന്തിക്കാട് പോലീസ് സ്റ്റേഷനിൽ ഒരു വധശ്രമക്കേസും, 2അടിപിടിക്കേസും, ഗഞ്ചാവ് ബീഡി വലിച്ചതിനുള്ള 2 കേസുകളുമുണ്ട്. ചേർപ്പ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രമേഷ് സി, സി പി ഒ ശരത്ത് ചന്ദ്രൻ, ഡ്രൈവർ സി പി ഒ പ്രദീപ് എന്നിവർ ചേർന്നാണ് സെവാഗ് കൃഷ്ണ യെ അറസ്റ്റ് ചെയ്തത്
