NCT
KeralaNewsThrissur News

ഇരിങ്ങാലക്കുട എടക്കുളത്ത് തെരുവുനായയുടെ കടിയേറ്റ് രണ്ടു പേര്‍ ആശുപത്രിയിൽ.

ഇരിങ്ങാലക്കുട : എടക്കുളത്ത് തെരുവു നായയുടെ കടിയേറ്റ് രണ്ടു പേര്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. എടക്കുളം മരപ്പാലത്തിനു സമീപം താമസിക്കുന്ന വലൂപറമ്പില്‍ വീട്ടില്‍ ഷാജു ഭാര്യ അശ്വതി (47), തെക്കേടത്ത് കളരിക്കല്‍ വീട്ടില്‍ വിശാഖ് (35) എന്നിവര്‍ക്കാണ് തെരുവു നായയുടെ കടിയേറ്റത്.

തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ ഓഫീസില്‍ ജീവനക്കാരിയായ അശ്വതി വ്യാഴാഴ്ച്ച വൈകീട്ട് സ്വന്തം വീട്ടില്‍ അടുക്കളയില്‍ നിന്നും വാതില്‍ തുറന്ന് പുറത്ത് ഇറങ്ങിയപ്പോൾ തെരുവുനായ വന്ന് ആക്രമിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് അഞ്ചു മണിയോടെ വീട്ടിലേക്ക് നടന്നു പോകുന്നതിനിടയില്‍ റോഡില്‍ വച്ചാണ് വിശാഖിന് തെരുവുനായയുടെ കടിയേറ്റത്.

Related posts

ലോക ജലദിനാചരണത്തിന്റെ ഭാഗമായി ജലം കയ്യിലേന്തി പ്രതിജ്ഞ പുതുക്കി.

murali

പ്രായപൂർത്തിയാകാത്ത അതിജീവിതയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ കൈപ്പമംഗലം സ്വദേശിക്ക്‌ ആറ് വർഷം തടവും പിഴയും.

murali

നാട്ടിക ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ മഹാത്മാ റോഡ് ഉദ്ഘാടനം ചെയ്തു.

murali
error: Content is protected !!