ചേർപ്പ് : ചിറക്കൽ വാട്ടർ ടാങ്ക് റോഡിൽ വെച്ച് യാത്രക്കാരുമായി ഓട്ടോ ഓടിച്ച് പോയിരുന്ന കുറുമ്പിലാവ് സ്വദേശി തളിയപറമ്പിൽ വീട്ടിൽ മിഥുൻ മുരളി (37)യെ ഓട്ടോ തടഞ്ഞ് നിർത്തി അസഭ്യം പറഞ്ഞ് ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിന് ചേർപ്പ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഈ കേസിലെ പ്രതിയായ കുറുമ്പിലാവ് കോട്ടം സ്വദേശി പാലിയം താഴത്ത് വീട്ടിൽ അമീർ 39 വയസ്സ് എന്നയാളെയാണ് ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
അമീർ ചേർപ്പ്, കാട്ടൂർ, തൃശ്ശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനുകളിലായി രണ്ട് അടിപിടിക്കേസിലും, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത രണ്ട് കേസിലും, അശ്രദ്ധമായി വാഹനമോടിച്ചതിൽ ഒരാൾക്ക് ഗുരുതര പരിക്കേൽക്കാൻ ഇടയായ കേസിലും അടക്കം അഞ്ച് ക്രമിനൽകേസിലെ പ്രതിയാണ്.
