പെരിങ്ങോട്ടുകര : നെഹ്റു സ്റ്റഡി സെന്റർ & കൾച്ചറൽ ഫോറം പെരിങ്ങോട്ടുകരയുടെ നേതൃത്വത്തിൽ താന്ന്യം ഗ്രാമ പഞ്ചായത്തിലെ ഈ വർഷം എസ് എസ് എൽസി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എപ്ലസ് നേടിയ വിദ്യാർത്ഥികളെയും, എസ് എസ് എൽസി പരീക്ഷയിൽ നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ സ്കൂളുകളെയും, എൽ എൽഎസ്, യുഎസ് എസ്, എൻ എം എം എസ്, സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും, വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വ്യക്തിത്വങ്ങളെയും ചടങ്ങിൽ ആദരിച്ചു.
മണപ്പുറം മാ അക്കാദമിയുടെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസും നടത്തി. പെരിങ്ങോട്ടുകര ജാനകി കോംപ്ലക്സിൽ നടന്ന അഭിനന്ദനം 2025 അനുമോദന സദസ്സ് കാനാടികാവ് വിഷ്ണുമായ ക്ഷേത്രം മഠാധിപതി ഡോ. വിഷ്ണുഭാരതീയ സ്വാമി ഉദ്ഘാടനം ചെയ്തു. നെഹ്റു സ്റ്റഡിസെന്റർ & കൾച്ചറൽ ഫോറം ചെയർമാൻ ആന്റോ തൊറയൻ അധ്യക്ഷത വഹിച്ചു. റിട്ടയേർഡ് ജോയിന്റ് ഡയറക്ടർ സോഷ്യൽ ജസ്റ്റിസ് കേരള ശ്രീദേവി കരുണാകരൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
പെരിങ്ങോട്ടുകര വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് വി.കെ. പ്രദീപ്, മണപ്പുറം സമീക്ഷ പ്രസിഡന്റ് എം.ബി. സജീവൻ, മാഅക്കാദമി വലപ്പാട് വിഷ്ണു കെ.എസ്, മാ ക്യാമ്പസ് തൃശ്ശൂർ സിനുകുമാർ സ്റ്റഡി സെന്റർ കൺവീനർ രാമൻ നമ്പൂതിരി, ട്രഷറർ പ്രമോദ് കണിമംഗലത്ത് എന്നിവർ പ്രസംഗിച്ചു.
സാജൻ കുറ്റിക്കാട്ട് പറമ്പിൽ, ഹരിദാസ് ചെമ്മാപ്പിള്ളി, ജഗദീശ് രാജ് വാളമുക്ക്, ഉഷ ഉണ്ണികൃഷ്ണൻ, പോൾ പുലിക്കോട്ടിൽ, ഗീത ദാസ്, രേണുക റിജു, വിനോഷ് വടക്കേടത്ത്, സുബീഷ് തൈവളപ്പിൽ, നാരായണൻ, നിസ്സാർ കുമ്മംകണ്ടത്ത്, ജനാർദനൻ എന്നിവർ നേതൃത്വം നൽകി. ജോജോ ജോൺ ചുങ്കത്ത്, ജിസ ആന്റണി, സ്മിത പോൾ എന്നിവർ കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു.
വിവിധ മേഖലയിൽ കഴിവു തെളിയിച്ച ശ്രീജീഷ് കെ.പൊയ്യാറ, അഭിനന്ദ്. എ.ഡി, ഡോ കിരൺ വി.സി, ഡോ മറിയാമ്മ നീലങ്കാവിൽ, ഗഹ്ന ഹരി, ശ്രീനിധിൽ സൈഗാൾ, വിഷ്ണു റാം, ദേവലക്ഷമി.യു. എ,.കൃഷ്ണദേവ് ദിലീപ്കുമാർ, ഗൗതം സുനിൽ, ഷൈജു സായ്റാം, കമൽ ജിത്ത് കരുണാകരൻ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.
