തൃശൂർ : കുറ്റൂർ നൈതലക്കാവ് അമ്പലത്തിനടുത്ത് സോന മോഹനന്റെ വീട്ടിൽ നിന്നു കഴിഞ്ഞ ഓഗസ്റ്റിൽ 1.5 കോടി രൂപയുടെ സ്വർണ–രത്നാഭരണങ്ങൾ കവർന്ന കേസിൽ വീട്ടുജോലിക്കാരനായ കൊൽക്കത്ത സ്വദേശി കച് ഷേക്ക് (27) നെ വിയ്യൂർ പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിയെടുത്ത സ്വർണം. കോഴിക്കൂടിനു സമീപം കുഴിച്ചിട്ടത് കണ്ടെത്തി.
ശാസ്ത്രീയ അന്വേഷണങ്ങളും വിശദമായ ചോദ്യം ചെയ്യലുകളും നടത്തി ആഭരണങ്ങൾ മുഴുവൻ വീണ്ടെടുത്തു. പരാതിയുടെ അടിസ്ഥാനത്തിൽ ഒല്ലൂർ എ.സി.പി. എസ്.പി. സുധീരൻ്റെ നേതൃത്വത്തിൽ, വിയ്യൂർ സ്റ്റേഷൻ ഇൻസ്പെക്ടർ മിഥുൻ കെ.പി., എ.എസ്.ഐ. സജീവ് എ.വി. എന്നിവർ ചേർന്നായിരുന്നു അന്വേഷണം.
