NCT
KeralaNewsThrissur News

ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ശാന്തിക്കാരനായ പ്രതിയെ പിടികൂടി.

വാടാനപ്പിള്ളി : തൃത്തല്ലൂർ വെസ്റ്റ് മിനി സ്റ്റേഷനടുത്തുള്ള ശ്രീ കൊറ്റായി ചാളിപ്പാട്ട് അന്നപൂർണ്ണേശ്വരി തറവാട്ട് ക്ഷേത്രത്തിലെ ദേവവിഗ്രഹങ്ങളിൽ അണിയിച്ചിരുന്ന തിരുവാഭരണങ്ങൾ മോഷ്ടിച്ച കേസിൽ പ്രതിയായ ക്ഷേത്രത്തിലെ ശാന്തിമാരിലൊരാളായ കുന്നത്തങ്ങാടി ചെങ്ങട്ടിൽ വീട്ടിൽ വിഷ്ണു (21 വയസ്സ്) എന്നയാളെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

2024 മേയ് 3-ാം തിയ്യതി രാവിലെ 10.30 മണിക്കും 2024 ജൂൺ 26-ാം തിയ്യതി വൈകീട്ട് 7.30 മണിക്കും ഇടയിലാണ് ക്ഷേത്രത്തിലെ അന്നപൂർണ്ണേശ്വരി ദേവിയുടെ തിരുവാഭരണങ്ങളായ വിഗ്രഹത്തിൽ അണിയിച്ചിരുന്ന താലിയോട് കൂടിയ 4 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമാലയും, ദുർഗാദേവിയുടെ വിഗ്രഹത്തിലെ 9.57 ഗ്രാം താലിയോട് കൂടിയ സ്വർണ്ണമാലയും, ഭദ്രകാളി ദേവിയുടെ വിഗ്രഹത്തിലെ 8.15 ഗ്രാം താലിയോട് കൂടിയ സ്വർണ്ണമാലയും ഉൾപ്പെടെ മൊത്തം 21.72 ഗ്രാം സ്വർണ്ണാഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്.

സംഭവത്തിൽ ക്ഷേത്രത്തിലെ സെക്രട്ടറിയുടെ പരാതിയിലാണ് വാടാനപ്പിള്ളി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. തുടര്‍ന്ന് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പ്രതിയെ ഏങ്ങണ്ടിയൂരിൽ നിന്ന് പിടികൂടിയത്.

വിഷ്ണു അന്തിക്കാട്, പാവർട്ടി, വിയ്യൂർ പോലീസ് സ്റ്റേഷൻ പരിധികളിലായി മോഷണം. മയക്കു മരുന്ന് കച്ചവടം, ലഹരിക്കടിമപ്പെട്ട് പൊതു ജനങ്ങളെ ശല്യം ചെയ്യുക എന്നിങ്ങനെയുള്ള ആറ് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്.

വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷൈജു എൻ ബി, സബ്ബ് ഇൻസ്പെക്ടർ ജയകുമാർ സി കെ, എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്

Related posts

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാട് നിരക്കുകൾ വർധിപ്പിച്ചു.

murali

ദേശീയ അധ്യാപക പരിഷത്ത് പേരാമംഗലം ശ്രീ ദുർഗാ വിലാസം സ്കൂൾ യൂണിറ്റ് സമ്മേളനം നടന്നു.

murali

പെൺകുട്ടിക്ക് നേരെ ബസ്സിൽ വച്ച് ലൈംഗിക അതിക്രമം : പ്രതിക്ക് അഞ്ചുവർഷം കഠിനതടവും 45000 സംഖ്യ പിഴയും.

murali
error: Content is protected !!