വാടാനപ്പള്ളി : ഒമാനിയോ ഇന്റർനാഷ്ണൽ എന്ന സ്ഥാപനത്തിലെ വർക്കിങ്ങ് പാർട്ണർ ആക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തളിക്കുളം സ്വദേശി അറക്കൽ വീട്ടിൽ ഷറഫുദ്ദീൻ (53) എന്നയാളിൽ നിന്നും 22 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ.
11-10-2022 തിയ്യതി അഞ്ച് ലക്ഷം (500000) രൂപയും, 25-10-2022 തിയ്യതി അഞ്ച് ലക്ഷം (500000) രൂപയും ബാങ്ക് അക്കൗണ്ട് മുഖേന അയച്ച് വാങ്ങിച്ചും അതിന് ശേഷം ഒരു മാസം കഴിഞ്ഞ് തൃശൂർ MG റോഡിലുള്ള ഒമാനിയോ ഇന്റെർനാഷണൽ ഓഫിസിൽ വെച്ച് പന്ത്രണ്ട് ലക്ഷം (1200000) രൂപയും പ്രതി നേരിട്ട് കൈപറ്റി ആകെ ഇരുപത്തിരണ്ട് ലക്ഷം രൂപ വാങ്ങി വർക്കിങ്ങ് പാർട്ട്ണറാക്കാതെയും കൊടുത്ത പണം തിരിച്ചു നൽകാതെയും തട്ടിപ്പ് നടത്തിയ സംഭവത്തിന്
വാടാനപ്പിള്ളി പോലീസ് സ്റ്റേഷനിലെടുത്ത കേസിലെ പ്രതി മലപ്പുറം കൊണ്ടോട്ടി ചെറുകാട് സ്വദേശി കോട്ടംപറമ്പത്ത് വീട്ടിൽ മുഹമ്മദ് ജാബിർ 37 വയസ്സ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പാലക്കാട് നിന്ന് പിടികൂടിയത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
