NCT
KeralaNewsThrissur News

അഞ്ചേരിയിൽ നാലുപേർക്ക് വെട്ടേറ്റു.

അഞ്ചേരി വളർക്കാവ് ത്രിവേണി നഗറിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തെത്തുടർന്നുള്ള സംഘർഷത്തിൽ നാല് പേർക്ക് വെട്ടേറ്റു. അഞ്ചേരി സ്വദേശി കോയമ്പത്തൂർക്കാരൻ വീട്ടിൽ സുധീഷ് (29), ചേലക്കോട്ടുകര സ്വദേശികളായ കുണ്ടോളി വീട്ടിൽ വിമൽ (38), കുണ്ടോളി വീട്ടിൽ വിനിൽ (40), കല്ലിങ്കൽ വീട്ടിൽ കിരൺ (30) എന്നിവർക്കാണ് വെട്ടേറ്റത്.

പരിക്കേറ്റ നാല് പേരേയും തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് ആറിനായിരുന്നു സംഭവം. ആക്രമണവുമായി ബന്ധപ്പെട്ട് സഹോദരങ്ങളായ മൂന്നാളുടെ പേരിൽ ഒല്ലൂർ പോലീസ് കേസെടുത്തു.

Related posts

അടിയേറ്റ മധ്യവയസ്ക‌ൻ മരിച്ചു.

murali

സ്വർണ്ണം തിരിച്ചെടുക്കാനെന്ന വ്യാജേന പത്തുലക്ഷത്തിലധികം രൂപ തട്ടിപ്പു നടത്തിയ കേസിലെ ഒരു പ്രതികൂടി പിടിയിൽ

murali

കോൺഗ്രസ്സ് ചാഴൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും, ധർണ്ണയും സംഘടിപ്പിച്ചു.

murali
error: Content is protected !!