മണ്ണുത്തി : ബസ്സ് യാത്രയ്ക്കിടയിൽ തമിഴ്നാട് സ്വദേശിനിയെ ലൈംഗികപരമായി അതിക്രമം ചെയ്ത കേസിലെ പ്രതിയായ തമിഴ്നാട് തേനി ജില്ലയിലെ ഉത്തമപാളയം സ്വദേശിയായ സുരേഷ്കുമാർ (38) എന്നയാളെയാണ് മണ്ണുത്തി പോലീസ് പിടികൂടിയത്.
12.08.2025 തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബസ്സിൽ യാത്രചെയ്തിരുന്ന യുവതിയെ പ്രതി ലൈംഗികപരമായ അതിക്രമം നടത്തുകയായിരുന്നു. യുവതി കൊച്ചിൻ സിറ്റിയിലെ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ഇക്കാര്യത്തിന് പാലാരിവട്ടം സ്റ്റേഷനിൽ കേസ് റെജിസ്റ്റർ ചെയ്യുകയുമായിരുന്നു.
മണ്ണുത്തി പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ചുനടന്ന ഈ സംഭവത്തിൽ പിന്നീട് മണ്ണുത്തി പോലീസ് അന്വേഷണം ഏറ്റെടുക്കുകയും പ്രതിക്കുവേണ്ടി തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. വിദഗ്ധമായ അന്വേഷണത്തിൽ പ്രതി തമിഴ്നാട് തേനിഭാഗത്ത് ഉണ്ടെന്ന് മനസ്സിലാക്കിയ അന്വേഷണ സംഘം തേനിയിലേക്ക് പുറപ്പെടുകയും പ്രതിയെ തേനിയിൽ നിന്ന് അതിവിദഗ്ധമായി പിടികൂടുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.
ഒല്ലൂർ അസിസ്റ്റൻറ് കമ്മീഷണർ എസ് പി സുധീരൻ നേതൃത്വം കൊടുത്ത അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ കെ.സി ബൈജു,സബ് ഇൻസ്പെക്ടർ ക്ളിൻറ് മാത്യു, ബെന്നി പോൾ, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.എസ് സുജിത്ത്, സിവിൽ പോലീസ് ഓഫീസർമാരായ അബിൻദാസ്, ശ്രീകുമാർ എന്നിവരാണ് ഉണ്ടായിരുന്നത്.
